പറവൂർ: രാജ്യ പുരോഗതിക്ക് തടസമാകുന്ന എൽ.ഐ.സിയുടെ ഓഹരി വിൽപ്പന അവസാനിപ്പിക്കണമെന്ന് എൽ.ഐ.സി എംപ്ലോയിസ് പറവൂർ യൂണിയൻ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. യൂണിയൻ എറണാകുളം ഡിവിഷണൽ പ്രസിഡന്റ് എം. പ്രീതി ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് എൻ.ആർ. വനജ അദ്ധ്യക്ഷത വഹിച്ചു. കെ.ആർ. സുനിൽകുമാർ, സി.എ.സുരേഷ് ബാബു, പി.കെ. ഷിബു എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എൻ.ആർ. വനജ (പ്രസിഡന്റ്), പി.ഹേമ (വൈസ് പ്രസിഡന്റ്), പി.കെ. ഷിബു (സെക്രട്ടറി), വി.എസ്. മിഥുൻ (ജോയിന്റ് സെക്രട്ടറി), എം.എ. ഷെറിൻ (ട്രഷറർ), ഷീല രമേശൻ (വനിതാ സബ് കമ്മറ്റി കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.