കൊച്ചി: കേന്ദ്ര സംസ്ഥാന സർക്കാരുകൾ സർക്കാർ സർവീസ് മേഖലയിൽ നടപ്പിലാക്കുന്ന ആഗോളവത്കരണ നയങ്ങൾക്കെതിരെ സംയുക്ത സമിതി കൺവെൻഷൻ സംഘടിപ്പിച്ചു. എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. കുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വർഗീസ് എം. ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. പ്രമോദ് കുന്നുംപുറത്ത്, എസ്.എൻ.പി.എസ് എംപ്ലോയീസ് കളക്ടീവ് ജില്ലാ സെക്രട്ടറി രതീഷ്, എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി വി.കെ. സദാനന്ദൻ തുടങ്ങിയവർ സംസാരിച്ചു.