പട്ടിമ​റ്റം: കുന്നത്തുനാട് പഞ്ചായത്തിലെ പട്ടിമ​റ്റം നീലിമല അങ്കണവാടിയിൽ 39 വർഷം സേവനമനുഷ്ഠിച്ച കെ.എൻ. കുമാരിടീച്ചർക്ക് യാത്രഅയപ്പ് നൽകി. യോഗം ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ടി.എ. ഇബ്രാഹിം അദ്ധ്യക്ഷനായി. കെ.കെ. മീതിയിൻ, ജില്ലാ പഞ്ചായത്ത് അംഗം ലിസി അലക്സ്, കെ.കെ. പ്രഭാകരൻ, ഷൈജ അനിൽ, ശ്യാമള സുരേഷ്, നെസി ഉസ്മാൻ, റാബിയ സലിം, എം.എം. കുഞ്ഞുമുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.