കാലടി:കാലടി പഞ്ചായത്തിലെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ആദ്യ വിളപ്പെടുപ്പ് പ്രസിഡന്റ് എം.പി. ആന്റണി നിർവഹിച്ചു. നാലാം വാർഡിലാണ് കൃഷി ചെയ്തിരിക്കുന്നത്. അങ്കമാലി ബ്ലോക്ക് പ്രസിഡന്റ് മേരി ദേവസിക്കുട്ടി, വാർഡ് അംഗം ബിനോയ് കൂരൻ, കൃഷി ഓഫീസർ ബീത്തി ബാലചന്ദ്രൻ, അങ്കമാലി കൃഷി അസി.ഡയറക്ടർ ബി. ആർ.ശ്രീലേഖ, സി.ഡി.എസ്.ചെയർപേഴ്സൺ പൗളി ബേബി, പി.ടി. പാപ്പച്ചൻ, വാർഡ് അംഗം സിജു കല്ലുങ്ങ, പി .ബി. സജീവ്,കെ.വി.പൗലോസ്, റാണി ബേബി എന്നിവർ സംസാരിച്ചു.