
ആലുവ: എം.ജി സർവകലാശാല ബി.എസ്.സി സ്റ്റാറ്റിസ്റ്റിക്‌സ് പരീക്ഷയിൽ ആറാം റാങ്ക് നേടിയ എസ്.എൻ.ഡി.പി യോഗം ശ്രീമൂലനഗരം ശാഖാ കമ്മറ്റി അംഗം പി.എം. മോഹനന്റെയും രജനി മോഹനന്റെയും മകൾ പി.എം. ജ്യോതികയെ ആലുവ ശ്രീനാരായണ ക്ലബ്ബ് ആദരിച്ചു. പ്രസിഡന്റ് കെ.എസ്. സ്വാമിനാഥൻ ഉപഹാരം നൽകി. സെക്രട്ടറി കെ.എൻ. ദിവാകരൻ, എസ്.എൻ.ഡി.പി യോഗം ശാഖാ പ്രസിഡന്റ് ഒ.കെ. നന്ദകുമാർ, വൈസ് പ്രസിഡന്റ് സദാനന്ദൻ, കമ്മിറ്റി അംഗങ്ങളായ ഷോബിൻസൺ, മോഹനൻ രജനി എന്നിവർ പങ്കെടുത്തു.