കാലടി: മലയാറ്റൂർ സെന്റ്.തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ എസ്.പി.സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. സ്കൂൾ മാനേജർ ഫാ.വർഗീസ് മണവാളൻ ഉദ്ഘാടനം നിർവഹിച്ചു. ഡോ..കെ.എൻ. ശോഭന ജീവിതശൈലി രോഗങ്ങളെ കുറിച്ച് ക്ലാസുടുത്തു. ഹെഡ്മിസ്ട്രസ് മേരി ഉറുമീസ് സംസാരിച്ചു.