
ഫോർട്ട് കൊച്ചി: വൈപ്പിൻ - ഫോർട്ട് കൊച്ചി ബോട്ട് പണിമുടക്കിയതോടെ ആയിരക്കണക്കിന് യാത്രക്കാർ ഇന്നലെ വലഞ്ഞു. ഒരു റോ-റോ വെസൽ മാത്രമുള്ളതിനാൽ യാത്രക്കാർക്ക് വേണ്ടി ഇറക്കിയ ബോട്ട് തോന്നുംപടിയാണ് സർവ്വീസ് നടത്തുന്നതെന്ന് ജങ്കാർ സംരക്ഷണ സമിതി പ്രസിഡന്റ് കെ.എ. മുജീബ് റഹ്മാൻ പറഞ്ഞു. ശനി,ഞായർ ദിവസങ്ങളിൽ വലിയ തിരക്ക് അനുഭവപ്പെടുമ്പോൾ ബോട്ട് മാറ്റി കെട്ടുന്നത് പതിവായിരിക്കുകയാണ്. അവധി ദിനമായ ഇന്നലെ യാത്രക്കാരും വാഹനയാത്രികരും ഇരട്ടി ദുരിതത്തിലായി.