ആലുവ: എടയപ്പുറം ഗവ. എൽ.പി സ്കൂളിന്റെ മുൻഭാഗത്തെ റോഡിലെ വെള്ളക്കെട്ടിൽ വാഴ നട്ട് ബി.ജെ.പി പ്രവർത്തകരുടെ പ്രതിഷേധം. റോഡിന് ഇരുവശവും വെള്ളം കെട്ടിക്കിടക്കുന്നതിനാൽ കാൽ നടയാത്ര പോലും ബുദ്ധിമുട്ടിലാണ്. വിദ്യാർത്ഥികൾക്ക് പുറമെ നിത്യേന നൂറുകണക്കിന് വാഹനങ്ങൾ പോകുന്ന റോഡിലാണ് ദുരിതം വിതച്ച വെള്ളക്കെട്ട്. സമീപത്തെ ക്ഷേത്രത്തിലേക്കെത്തുന്ന വിശ്വാസികളും വെള്ളക്കെട്ടിൽ വലയുകയാണ്. ബി.ജെ.പി നേതാക്കളായ എൻ.വി. ഉദയകുമാർ, ബിനോയ്‌ എടയപ്പുറം, സുനിൽകുമാർ, കൃഷ്ണദാസ്, കൃഷാദ് ശിശുപാലൻ, ബൈജു, പി.വി. സതീഷ്, വിദ്യ ബൈജു എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു.