ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്ത് 18 ാം വാർഡിൽ ഇന്ന് സ്‌പെഷ്യൽ ഗ്രാമസഭ നടക്കും. രാവിലെ 10.30ന് എടയപ്പുറം ഹെൽത്ത് സെന്ററിലാണ് ഗ്രാമസഭ ചേരുന്നത്. ജനവാസ മേഖലയായ മന്ത്യേപ്പാറയിലെ കാർബൺ പേപ്പർ നിർമ്മാണ യൂണിറ്റ് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് വോട്ടർമാർ രംഗത്തുവന്ന സാഹചര്യത്തിൽ വിഷയം ചർച്ച ചെയ്യുന്നതിനാണ് സ്‌പെഷ്യൽ ഗ്രാമസഭ ചേരുന്നത്. കീഴ്മാട് പഞ്ചായത്ത് പ്രസിഡന്റ് സതി ലാലു, അംഗം സിമി അഷറഫ് എന്നിവർ സംബന്ധിക്കും.