കോലഞ്ചേരി: കിങ്ങിണിമ​റ്റം റെസിഡന്റ്സ് അസോസിയേഷന്റെ 9-ാം വാർഷികയോഗവും ചീഫ് സെക്രട്ടറി വി.പി. ജോയിയ്ക്ക് നൽകിയ സ്വീകരണ സമ്മേളനവും ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പ്രദീപ് അബ്രഹാം അദ്ധ്യക്ഷനായി. ചീഫ് സെക്രട്ടറിക്കുള്ള ഉപഹാരം കോലഞ്ചേരി മെഡിക്കൽ കോളേജ് സെക്രട്ടറി ജോയ് പി. ജേക്കബ് കൈമാറി. അസോസിയേഷനിലെ 80 വയസ് തികഞ്ഞ മുതിർന്ന അംഗങ്ങളേയും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളേയും ആദരിച്ചു. പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് ടി.പി.വർഗീസ്, ജില്ലാ പഞ്ചായത്ത് അംഗം ലിസി അലക്‌സ്, ടി.വി. രാജൻ, നിബു കെ. കുര്യാക്കോസ്, ബെന്നി പോൾ,അനി ബെൻ കുന്നത്ത്, ഏലിയാസ് ജോൺ തുടങ്ങിയവർ സംസാരിച്ചു.