മൂവാറ്റുപുഴ: ആറൂർ മീങ്കുന്നം പബ്ലിക് ലൈബ്രറിയുടെ കീഴിലെ വനിതാ വേദിയുടെ നേതൃത്വത്തിൽ നടത്തുന്ന കേരള എക്കണോമി മിഷന്റെ തൊഴിൽ സർവേ പദ്ധതിയുടെ ഉദ്ഘാടനം ആരക്കുഴ ഗ്രാമ പഞ്ചായത്ത് അംഗം ജാൻസി മാത്യു നിർവഹിച്ചു. ചടങ്ങിൽ ലൈബ്രറി പ്രസിഡന്റ് എം.ടി. ഇമ്മാനുവേൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോഷിപോൾ, വനിതാ വേദി പ്രസിഡന്റ് എൽബി ജിബിൻ, സെക്രട്ടറി ടീന ബിബിഷ് എന്നിവർ സംസാരിച്ചു. ലൈബ്രറി കമ്മറ്റി അംഗങ്ങൾ, വനിതാ വേദി അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.