കോതമംഗലം: പിണ്ടിമന എസ്.എൻ.ഡി.പി ശാഖായോഗത്തിന് കീഴിലുള്ള ശ്രീനാരായണ കുടുംബയൂണിറ്റിന്റെ 104-ാമത് യോഗം ശാഖാ സെക്രട്ടറി എം.കെ. കുഞ്ഞപ്പൻ ഉദ്ഘാടനം ചെയ്തു. മണിയേലിൽ സുബ്രഹ്മണ്യന്റെ വസതിയിൽ നടന്ന പ്രാർത്ഥനാ ചടങ്ങുകൾക്ക് ശാഖാ വൈസ് പ്രസിഡന്റ് എം.കെ. മോഹനൻ നേതൃത്വം നൽകി. യൂണിറ്റ് ചെയർമാൻ സി.കെ. ബിജു അദ്ധ്യക്ഷത വഹിച്ചു.