കൊച്ചി: ശ്രേഷ്ഠമായ ഇടപെടലുകളുമായി കവികളെ പ്രോത്സാഹിപ്പിക്കുന്ന പ്രസ്ഥാനമാണ് കേരള കവിസമാജമെന്ന് പ്രൊഫ. എം.കെ.സാനു പറഞ്ഞു. കേരള കവിസമാജം ഓൺലൈൻ കവിസദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കവിസമാജം പ്രസിഡന്റ് അഡ്വ.എം.കെ.ശശീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.
സുഗതകുമാരിയുടെ 'രാത്രിമഴ" ചൊല്ലി കെ.എസ്.ലീല ഓൺലൈൻ സദസിന് തുടക്കം കുറിച്ചു. ബാബുരാജ് വൈറ്റില, മധു കുട്ടംപേരൂർ, നൂറുൽ അമീൻ, ഡോ. പൂജ പി.ബാലസുന്ദരം, രമ വടശ്ശേരി, സുശീലൻ കെ.ആർ., ഷീല ലൂയിസ്, സുകുമാർ അരിക്കുഴ,
ചെല്ലൻ ചേർത്തല, അയ്മനം രവീന്ദ്രൻ, ജ്യോതിർമയി ശങ്കരൻ, ഷീനു എസ്. നായർ, വി.എൻ.രാജൻ എന്നിവർ കവിത അവതരിപ്പിച്ചു. സി.വി. ഹരീന്ദ്രൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി നൂറുൽ അമീൻ നന്ദിയും പറഞ്ഞു.