v

കൊച്ചി: സ്വർണക്കടത്ത് കേസിലെ വെളിപ്പെടുത്തലിന്റെ പേരിൽ തനിക്കെതിരെ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കാൻ സ്വപ്‌ന സുരേഷ് ഹൈക്കോടതിയിൽ ഹർജി നൽകി. സ്വപ്‌ന മറ്റു ചിലരുമായി ഗൂഢാലോചന നടത്തി മജിസ്ട്രേട്ടിന് മുന്നിൽ വ്യാജമൊഴി നൽകിയെന്നും, മുഖ്യമന്ത്രിയെയും സർക്കാരിനെയും തന്നെയും അപകീർത്തിപ്പെടുത്താൻ വ്യാജവാർത്ത പ്രചരിപ്പിച്ചെന്നുമാരോപിച്ച് മുൻമന്ത്രി കെ.ടി. ജലീൽ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

കെ.ടി.ജലീൽ ചെയ്ത കുറ്റത്തെക്കുറിച്ചുള്ള വസ്തുതകൾ വെളിപ്പെടുത്തുന്നത് തടയാനാണ് കേസെടുത്തതെന്ന് സ്വപ്‌ന പറയുന്നു. ഗൂഢാലോചന, കലാപമുണ്ടാക്കാൻ ശ്രമം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. മാദ്ധ്യമങ്ങളോട് സംസാരിച്ചതു കൊണ്ടോ, മജിസ്ട്രേട്ടിനു മുന്നിൽ മൊഴി നൽകിയതു കൊണ്ടോ കലാപമുണ്ടാക്കാൻ ശ്രമിച്ചെന്ന കുറ്റം ചുമത്താനാവില്ല. രാഷ്ട്രീയ പ്രതിഷേധങ്ങളെയാണ് കലാപശ്രമമായി പൊലീസ് ചിത്രീകരിക്കുന്നത്. മുഖ്യമന്ത്രി, ഭാര്യ കമല, മകൾ വീണ, മുൻമന്ത്രി കെ.ടി. ജലീൽ, മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്‌ണൻ, ഐ.എ.എസ് ഉദ്യോഗസ്ഥരായ ശിവശങ്കർ, നളിനി നെറ്റോ എന്നിവർക്കു പുറമേ പല ഉദ്യോഗസ്ഥരും യു.എ.ഇ കോൺസുലേറ്റുമായി ചേർന്ന് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. ഈ വസ്തുതകളെല്ലാം വ്യക്തമാക്കി മജിസ്ട്രേട്ട് കോടതിയിൽ രഹസ്യമൊഴി നൽകിയതോടെ ,ഇരകൾക്ക് സംരക്ഷണം നൽകാനുള്ള 2018ലെ വിക്‌ടിം പ്രൊട്ടക്ഷൻ സ്കീം പ്രകാരം സംരക്ഷണത്തിന് അർഹതയുണ്ടെന്നും ഹർജിയിൽ പറയുന്നു.

സാക്ഷികൾക്ക് ഭീഷണിയോ സമ്മർദ്ദമോ ഇല്ലാതെ മൊഴി നൽകാനും അന്വേഷണവുമായി സഹകരിക്കാനും സാഹചര്യമൊരുക്കുകയാണ് വിക്‌ടിം പ്രൊട്ടക്ഷൻ സ്‌കീമിന്റെ ലക്ഷ്യം. രഹസ്യമൊഴി നൽകിയതിന്റെ പേരിൽ കേസെടുത്തത് ഈ ലക്ഷ്യത്തിന് വിരുദ്ധമാണ്. രഹസ്യമൊഴി രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ട് കോടതിക്ക് നൽകിയ അപേക്ഷയോടൊപ്പമുള്ള സത്യവാങ്മൂലത്തിലെ വിവരങ്ങൾ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയത് കുറ്റമല്ലെന്നും ഹർജിയിൽ പറയുന്നു.

കേ​രളപൊ​ലീ​സിൽ
വി​ശ്വാ​സ​മി​ല്ല​:​ ​സ്വ​പ്ന

കൊ​ച്ചി​:​ ​കേ​ര​ള​ ​പൊ​ലീ​സി​ൽ​ ​ത​നി​ക്ക് ​വി​ശ്വാ​സ​മി​ല്ലെ​ന്ന് ​സ്വ​പ്‌​ന​ ​സു​രേ​ഷ്.​ ​ത​ട്ടി​പ്പു​കാ​ര​നാ​യ​ ​ഷാ​ജ് ​കി​ര​ണി​നെ​ ​ദൂ​ത​നാ​യി​ ​വി​ട്ട​വ​ർ​ ​ത​ന്നെ​ ​ത​നി​ക്ക് ​സം​ര​ക്ഷ​ണം​ ​ഒ​രു​ക്കു​മെ​ന്ന് ​പ​റ​യു​മ്പോ​ൾ​ ​പൊ​ലീ​സി​ൽ​ ​വി​ശ്വ​സി​ക്ക​ണോ​?.​ ​ക്ര​മ​സ​മാ​ധാ​ന​പാ​ല​ന​ ​ചു​മ​ത​ല​യു​ള്ള​ ​എ.​ഡി.​ജി.​പി​ ​വി​ജ​യ് ​സാ​ഖ്‌​റെ​യും​ ​ഷാ​ജ് ​കി​ര​ണും​ ​മ​ണി​ക്കൂ​റോ​ളം​ ​കൂ​ടി​ക്കാ​ഴ്ച​ ​ന​ട​ത്തി​യ​ത് ​എ​ന്തി​നാ​ണെ​ന്ന് ​വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും​ ​സ്വ​പ്‌​ന​ ​പ​റ​ഞ്ഞു.
36​ ​ത​വ​ണ​യാ​ണ് ​മു​ൻ​ ​വി​ജി​ല​ൻ​സ് ​മേ​ധാ​വി​ ​എം.​ആ​ർ.​ ​അ​ജി​ത്കു​മാ​ർ​ ​ഷാ​ജ് ​കി​ര​ണു​മാ​യി​ ​ഫോ​ണി​ൽ​ ​സം​സാ​രി​ച്ച​ത്.​ ​താ​ൻ​ ​എ​വി​ടെ​ ​പോ​യി,​ ​എ​ന്തി​നു​ ​പോ​യി​ ​എ​ന്നെ​ല്ലാം​ ​ചോ​ദി​ച്ച് ​പൊ​ലീ​സ് ​ക​യ​റി​യി​റ​ങ്ങി​ ​ന​ട​ക്കു​ക​യാ​ണ്.​ ​ഇ​തി​നാ​ലാ​ണ് ​കേ​ന്ദ്ര​ ​സം​ര​ക്ഷ​ണം​ ​ആ​വ​ശ്യ​പ്പെ​ട്ട​ത്.​ ​സ്വ​പ്‌​ന​ ​ഇ​ന്നും​ ​കൊ​ച്ചി​യി​ലു​ണ്ടാ​കും.​ ​പാ​ല​ക്കാ​ട് ​വ​ച്ചാ​യി​രി​ക്കും​ ​കൂ​ടു​ത​ൽ​ ​വെ​ളി​പ്പെ​ടു​ത്ത​ൽ​ ​ന​ട​ത്തു​ക​യെ​ന്നാ​ണ് ​അ​റി​യു​ന്ന​ത്.​ ​ഇ​ന്ന​ലെ​യും​ ​സ്വ​പ്‌​ന​ ​അ​ഭി​ഭാ​ഷ​ക​ൻ​ ​ആ​ർ.​ ​കൃ​ഷ്ണ​രാ​ജു​മാ​യി​ ​കൂ​ടി​ക്കാ​ഴ്ച​ ​ന​ട​ത്തി.
മു​ഖ്യ​മ​ന്ത്രി​ക്കും​ ​കു​ടും​ബ​ത്തി​നു​മെ​തി​രാ​യ​ ​മൊ​ഴി​ ​പി​ൻ​വ​ലി​ക്കാ​ൻ​ ​സ​മ്മ​ർ​ദ്ദം​ ​ചെ​ലു​ത്തി​യെ​ന്ന​ ​സ്വ​പ്‌​ന​യു​ടെ​ ​വെ​ളി​പ്പെ​ടു​ത്ത​ലി​നെ​ത്തു​ട​ർ​ന്ന് ​സം​സ്ഥാ​നം​ ​വി​ട്ട​ ​ഷാ​ജ് ​കി​ര​ണി​നെ​യും​ ​ബി​സി​ന​സ് ​പ​ങ്കാ​ളി​ ​ഇ​ബ്രാ​ഹി​മി​നെ​യും​ ​പൊ​ലീ​സി​ന് ​ക​ണ്ടെ​ത്താ​നാ​യി​ല്ല.​ ​അ​ന്വേ​ഷ​ണ​സം​ഘം​ ​ആ​വ​ശ്യ​പ്പെ​ട്ടാ​ൽ​ ​ഹാ​ജ​രാ​കു​മെ​ന്ന് ​ഇ​രു​വ​രും​ ​വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.​ ​സ്വ​പ്ന​യ്‌​ക്കെ​തി​രാ​യ​ ​വീ​ഡി​യോ​ ​വീ​ണ്ടെ​ടു​ക്കാ​നാ​യി​ ​ക​ഴി​ഞ്ഞ​ ​ദി​വ​സ​മാ​ണ് ​ഇ​രു​വ​രും​ ​ത​മി​ഴ്‌​നാ​ട്ടി​ലേ​ക്ക് ​ക​ട​ന്ന​ത്.