t

തൃപ്പൂണിത്തുറ: കെ.പി.എം.എസ് തൃപ്പൂണിത്തുറ യൂണിയന്റെ മഹാത്മ അയ്യൻകാളി മെമ്മോറിയൽ ട്രോഫി ഫുട്ബാൾ ടൂർണമെന്റ് ബി.ജി.എം. ടർഫ് ഗ്രൗണ്ടിൽ നടന്നു. കെ.പി.എം.എസ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി. വ. ബാബു കിക്ക്‌ ഓഫ് ചെയ്തു. യൂണിയൻ പ്രസിഡന്റ്‌ കെ.എം.സുരേഷ്, സെക്രട്ടറി എ.വി.ബൈജു, പി.വി.രതീഷ്, ഐ.കെ.രവീന്ദ്രൻ, സി.ജി.പ്രകാശൻ, പ്രവീൺദിവാഗ്, പി.ഡി.ശ്രീജിത്ത് എന്നിവർ പങ്കെടുത്തു,