
തൃക്കാക്കര: അമ്പലമേട് ജനമൈത്രി പൊലീസും ബാഗൽ അക്കാഡമിയും ചേർന്ന് സൗജന്യമായി പഠനോപകരണങ്ങൾ വിതരണം ചെയ്തു. അമ്പലമുകൾ ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ് അമ്പലമേട് സി.ഐ. ലാൽ സി.ബേബി ഉദ്ഘാടനം ചെയ്തു. ബാഗൽ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ റെജി സി.വർക്കി അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ലിനി, അദ്ധ്യാപിക മിനി തുടങ്ങിയവർ സംസാരിച്ചു.