t

തൃപ്പൂണിത്തുറ: ശ്രീനാരായണവല്ലഭ ഭവനപദ്ധതിയുടെ അഞ്ചാമത്തെ ഭവനമായ ഉണ്ണി പിഷാരത്തിന്റെയും ആറാമത്തെ ഭവനമായ കെ.കെ.ഉഷ തൈക്കൂട്ടത്തിലിന്റെയും വീടുകളുടെ കല്ലിടൽ ചടങ്ങ് എസ്.എൻ.ഡി.പി. യോഗം 1103-ാം ശാഖാ പ്രസിഡന്റ് ഇ.എൻ. മണിയപ്പൻ നിർവഹിച്ചു. ശാഖാ സെക്രട്ടറി കെ.കെ.അരുൺകാന്ത്, ശ്രീനാരായണ വല്ലഭ ക്ഷേത്രം മേൽശാന്തി പി.പി.സജീവൻ, കമ്മിറ്റിയംഗങ്ങളായ കെ.കെ.സാബു, അഭിലാഷ് കമലാസനൻ, എ.എൻ.സജി, കെ.ആർ.സാജൻ, എം.എൻ.നോബിൾദാസ്, ഷാജി ദാമോദരൻ,​ പഞ്ചായത്ത് അംഗം കെ.എസ്.സനീഷ് എന്നിവർ പങ്കെടുത്തു.