
അങ്കമാലി:പാലിശ്ശേരി എസ്.എൻ.ഡി.പി ലൈബ്രറിയിൽ ഇ- സ്റ്റഡി സെന്റർ ആരംഭിച്ചു. താലൂക്ക് ലൈബ്രറി സെക്രട്ടറി വി.കെ.ഷാജി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ.കെ.മുരളി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ടി.പി.വേലായുധൻ മാസ്റ്റർ, വാർഡ് അംഗം മേരി ആന്റണി, പാലിശ്ശേരി ഗവ.ഹൈ സ്കൂൾ സ്റ്റാഫ് സെക്രട്ടറി റീന എന്നിവർ സംസാരിച്ചു. എസ്.എൻ.ഡി.പി പ്രസിഡന്റ് പി.കെ.അച്യുതൻ, ലൈബ്രറി കമ്മിറ്റി അംഗങ്ങളായ കെ.വി.അജീഷ്, എം.എ.സജീവ്, കെ.എ. രമേഷ്, ടി.എസ്.മിഥുൻ, വി.അനീഷ് എന്നിവർ പങ്കെടുത്തു.