തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ നഗരസഭാ പരിധിയിലെ സ്കൂളുകളിലെ ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാര പരിശോധനയുടെ ഭാഗമായി വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി തൃപ്പൂണിത്തുറ ഗവ.ബോയ്സ് സ്കൂൾ സന്ദർശിച്ചു. വൈസ് ചെയർമാൻ കെ.കെ. പ്രദീപ്കുമാർ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ യു.കെ. പീതാംബരൻ, വി.ജി. രാജലക്ഷ്മി, പി.എസ്. കിരൺകുമാർ, സൗമ്യ മജേഷ്, ശോണിമ നവീൻ എന്നിർ അടുക്കളയും ഭക്ഷണശാലയും പരിശോധിച്ചു. തുടർന്ന് വിദ്യാർത്ഥികൾക്കൊപ്പം ഭക്ഷണവും കഴിച്ചു.