sudheer
സുധീർ

ആലുവ: എടയാർ വ്യവസായമേഖലയിൽ ഭൂഗർഭ അറയിൽനിന്ന് സ്പിരിറ്റ് കണ്ടെടുത്ത കേസിൽ പിടിയിലായ കണ്ണൂർ കക്കാട് കോട്ടാലി മടങ്കരവീട്ടിൽ എം. സുധീറിനെ (45) കോടതി റിമാൻഡ് ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥനായ എക്‌സൈസ് ക്രൈംബ്രാഞ്ച് അസി. കമിഷണർ ടി.എം. മജുവിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ എടക്കാട്ടുനിന്നാണ് അറസ്റ്റുചെയ്തത്.

മാർച്ച് 30ന് കളമശേരി ദേശീയപാതയിൽ വച്ചുള്ള വാഹനപരിശോധനയിലും കുര്യൻ എന്നയാളുടെ ഉടമസ്ഥതയിൽ വ്യവസായ മേഖലയിലുള്ള ഗോഡൗണിലെ ഭൂഗർഭ അറയിലും സൂക്ഷിച്ചുവച്ച 8190 ലിറ്റർ സ്പിരിറ്റാണ് എക്‌സൈസ് കണ്ടെടുത്തിരുന്നത്. നേരത്തെ കുര്യൻ ഉൾപ്പെടെ നാല് പേർ അറസ്റ്റിലായിരുന്നു. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ആർ.എൻ. ബൈജു, അസി. എക്‌സൈസ് ഇൻസ്‌പെക്ടർ എം.എ.കെ. ഫൈസൽ, പ്രിവന്റീവ് ഓഫീസർമാരായ കെ. സാലിഹ്, കെ. സുധീർ, സജീവൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ വി. ബാബു, ജിബിൽകുമാർ, എക്‌സൈസ് ഡ്രൈവർമാരായ ഷിജു ജോർജ്, രാജേഷ് എന്നിവർ അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.