നെടുമ്പാശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഹജ്ജ് ക്യാമ്പ് 16ന് അവസാനിക്കും. ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിനു പുറപ്പെട്ട തീർത്ഥാടകരെക്കുറിച്ചുള്ള വിവരങ്ങൾ അത്യാവശ്യ ഘട്ടങ്ങളിൽ ബന്ധുക്കൾക്ക് ലഭ്യമാക്കുന്നതിന് ഓഫീസിൽ ഹെൽപ്പ് ഡെസ്‌ക് പ്രവർത്തനം ആരംഭിച്ചു.
ഹാജിമാരുടെ യാത്ര, താമസം, മെഡിക്കൽ എന്നിവയുമായി ബന്ധപ്പെട്ട് അത്യാവശ്യ സാഹചര്യങ്ങളിൽ ഫോൺ / വാട്‌സ്ആപ്പ് എന്നിവവഴി ഹെൽപ്പ് ഡെസ്‌കുമായി ബന്ധപ്പെടാം. 16 മുതൽ ഓഗസ്റ്റ് രണ്ടുവരെ സേവനം ലഭ്യമാകും. ഫോൺ: 6282023178, 8281211786.