കൊച്ചി: പൊതുവിദ്യാഭ്യാസവകുപ്പ് ഏകീകരിക്കപ്പെട്ട സാഹചര്യത്തിൽ വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗത്തിന് മാത്രം ശനിയാഴ്ച പ്രവൃത്തിദിനമാക്കുന്നത് ഒഴിവാക്കണമെന്ന് കെ.പി.എസ്.ടി.എ എറണാകുളം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ അടിത്തറ തകർക്കുന്ന നയപരിപാടികളാണ് സർക്കാർ പിന്തുടരുന്നതെന്നും യോഗം ആരോപിച്ചു.

സംസ്ഥാന സെക്രട്ടറി ടി.യു. സാദത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് രഞ്ജിത്ത് മാത്യു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അജിമോൻ പൗലോസ്, ട്രഷറർ കെ. മിനിമോൾ, സംസ്ഥാന എക്‌സിക്യുട്ടീവ് അംഗങ്ങളായ സി.വി. വിജയൻ, ഷക്കീലബീവി, സംസ്ഥാനകമ്മിറ്റി അംഗം സാബു വർഗീസ് തുടങ്ങിയവർ സംസാരിച്ചു.