
കൂത്താട്ടുകുളം: കൂത്താട്ടുകുളം മേഖലയിലെ മുതിർന്ന പത്രം ഏജന്റ് മണ്ണത്തൂർ പീടികയില പി.ആർ. ദിവാകരൻ (84) നിര്യാതനായി. സംസ്കാരം നടത്തി. കേരളകൗമുദിയുടെ ജില്ലയിലെ ആദ്യകാല ഏജന്റായിരുന്നു. ഭാര്യ: സരോജിനി (മണ്ണത്തൂർ കൂമുള്ളിൽ കുടുംബാംഗം). മക്കൾ: ഷീല (റിട്ട. സഹകരണ ബാങ്ക്, കാക്കൂർ), ബിജു (കെ.എസ്.ആർ.ടി.സി കാട്ടാക്കട), സിന്ധു (ബെത്‌സാദ പബ്ളിക് സ്‌കൂൾ വെങ്ങോല). മരുമക്കൾ: മാള ഇല്ലത്തുപറമ്പിൽ സത്യൻ (റിട്ട. മിൽമ), ഒലിയപ്പുറം മുണ്ടോക്കണ്ടത്തിൽ ഷീല, പരേതനായ രാജൻ (വെങ്ങോല തച്ചോളിൽ)
പി.ആർ. ദിവാകരൻ എന്ന ‘പത്രം ദിവാകരൻ" 1960ലാണ് പത്ര വിതരണം തുടങ്ങിയത്. 1965ൽ കേരളകൗമുദിയുടെ ഏജൻസി തിരുവനന്തപുരത്തെ ഓഫീസിൽ നേരിട്ടുപോയി എടുക്കുകയായിരുന്നു.