നെടുമ്പാശേരി: വാദ്യകലാകാരനും നാടൻപാട്ട് കൂട്ടായ്മയായ കാഞ്ഞൂർ നാട്ടുപൊലിമയുടെ സജീവ പ്രവർത്തകനുമായിരുന്ന അമ്പാടിയുടെ 9-ാം അനുസ്മരണവും അമ്പാടി സ്മാരക ഫോക്‌ലോർ അവാർഡ് ദാനവും നാളെ വൈകിട്ട് നായത്തോട് ശ്രീഭദ്ര ഓഡിറ്റോറിയത്തിൽ നടക്കും. ബെന്നി ബഹനാൻ എം.പി, ഫോക്‌ലോർ അക്കാഡമി ചെയർമാൻ ഒ.എസ്. ഉണ്ണികൃഷ്ണൻ, ചലച്ചിത്ര താരങ്ങളായ വൈശാഖ് വിജയൻ, ശരൺജിത്ത് എന്നിവർ മുഖ്യാതിഥികളാകും. പീക്കി നാടൻപാട്ട് മത്സര വിജയികൾക്കുള്ള പുരസ്‌കാരങ്ങളും വിതരണം ചെയ്യും.

മുൻ മന്ത്രി ജോസ് തെറ്റയിൽ, അങ്കമാലി നഗരസഭാ ചെയർമാൻ റെജി മാത്യു, കാഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി ദയാനന്ദൻ, സി.പി.എം ഏരിയ സെക്രട്ടറി കെ.കെ. ഷിബു, നാട്ടുകലാകൂട്ടം സംസ്ഥാന സെക്രട്ടറി ബൈജു തൈവമക്കൾ, വാർഡ് കൗൺസിലർ ടി.വൈ. ഏലിയാസ് എന്നിവർ പങ്കെടുക്കും.