ann-babu

നെടുമ്പാശേരി: ദേശീയ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിനായി പന്ത് തട്ടാൻ കുറ്റിപ്പുഴക്കാരിയായ പതിനാറുകാരി. ജൂൺ 19ന് അസാമിൽ ആരംഭിക്കുന്ന അണ്ടർ 17 ദേശീയ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ കുറ്റിപ്പുഴ പടിഞ്ഞാറെ വീട്ടിൽ പുതുശ്ശേരി ബാബുവിന്റെയും സിന്ധുവിന്റെയും മകൾ ആൻ ബാബു കേരളത്തിനായി ബൂട്ടണിയും.
ഒരു മാസത്തോളം നീണ്ടുനിന്ന സംസ്ഥാന ടീം സെലക്ഷൻ മത്സരത്തിലൂടെയാണ് സെന്റർ ബാക്കായ ആൻ ബാബു കേരള ടീമിലെത്തിയത്.ആലുവ കൊച്ചിൻ സിറ്റി ഫുട്ബാൾ അക്കാഡമിയിലൂടെയാണ് ആൻ ബാബു ഫുട്ബാളിലെ മികവുകൾ രാകിമിനുക്കിയത്. എസ്.എസ്.എൽ.സി പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയാണ് ആൻ ബാബു. പരീക്ഷാഫലത്തിന് പിന്നാലെ കേരളത്തിനായി കളത്തിലിറങ്ങാൻ ആൻ അസാമിലേക്ക് പറക്കും.