തൃപ്പൂണിത്തുറ: നഗരസഭയും തിരുവാങ്കുളം കൃഷിഭവനും കാർഷിക വികസനസമിതിയും സംയുക്തമായി ഇന്ന് രാവിലെ 9ന് കൈപ്പഞ്ചേരിയിൽ നടത്തുന്ന 'ഞങ്ങളും കൃഷിയിലേക്ക് പദ്ധതി"യുടെ ഉദ്ഘാടനം അനൂപ് ജേക്കബ് എം.എൽ.എ നിർവഹിക്കും. നഗരസഭ ചെയർപേഴ്സൻ രമ സന്തോഷ് അദ്ധ്യക്ഷത വഹിക്കും. ചലച്ചിത്രതാരം രമേഷ്‌ പിഷാരടി മുഖ്യാതിഥി ആകും.