c-i-p-e-t

കളമശേരി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ സി-പെറ്റിൽ പെട്രോനെറ്റ് എൽ.എൻ.ജി ലിമിറ്റഡിന്റെ സി.എസ്.ആർ ഫണ്ട് വിനിയോഗിച്ച് സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പെട്രോ കെമിക്കൽസ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയിൽ ആരംഭിച്ച സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകളുടെ ഉദ്ഘാടനം ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി.എ.നജീബ് നിർവഹിച്ചു.

പെട്രോനെറ്റ് എൽ.എൻ.ജി ചീഫ് ജനറൽ മാനേജർ യോഗാനന്ദ റെഡ്ഡി അദ്ധ്യക്ഷത വഹിച്ചു. സി-പെറ്റ് ജോയിന്റ് ഡയറക്ടർ ആൻഡ് ഹെഡ് കെ.എ.രാജേഷ്, ഹൈകൗണ്ട് ഗ്രൂപ്പ് ഒഫ് ഇൻഡസ്ട്രീസ് മാനേജിംഗ് ഡയറക്ടർ ഹിൻസാഫ്, സീനിയർ ടെക്നിക്കൽ ഓഫീസർ ജീവൻ റാം എന്നിവർ സംസാരിച്ചു. 200 ഉദ്യോഗാർത്ഥികൾക്ക് സൗജന്യ കോഴ്സ് നൽകും.