കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്ത് ബി.പി.സി.എൽ കൊച്ചി റിഫൈനറിയുടെ സഹകരണത്തോടെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. പ്രസിഡന്റ് സോണിയ മുരുകേശൻ ഉദ്ഘാടനം ചെയ്തു. ബി.പി.സി.എൽ ചീഫ് ജനറൽ മാനേജർ ശ്രീറാം മുഖ്യാതിഥിയായി. വൈസ് പ്രസിഡന്റ് കെ.കെ. അശോക്‌കുമാർ അദ്ധ്യക്ഷനായി. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ എൽസി പൗലോസ്, ശ്രീരേഖ അജിത്, പഞ്ചാത്ത് അംഗങ്ങളായ അജിത ഉണ്ണിക്കൃഷ്ണൻ, ഉഷ വേണുഗോപാൽ, സി.ജി. നിഷാദ്, ഷാജി ജോർജ്. വിഷ്ണു വിജയൻ, സുബിമോൾ തുടങ്ങിയവർ സംസാരിച്ചു.