cpi-maradu

മരട്: മരട് മുനിസിപ്പാലിറ്റി അധികൃതരുടെയും ഉദ്യോഗസ്ഥരുടെയും അഴിമതി അവസാനിപ്പിക്കുക, മാലിന്യപ്രശ്നം, പട്ടിശല്യം, ഒച്ചുശല്യം, വെള്ളക്കെട്ട് എന്നിവ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സി.പി.ഐ മരട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി. തൃപ്പൂണിത്തുറ മണ്ഡലം സെക്രട്ടറി പി.വി.ചന്ദ്രബോസ് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി പി.ബി.വേണുഗോപാൽ അദ്ധ്യക്ഷനായി. തൃപ്പൂണിത്തുറ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം അഡ്വ.ടി.ബി.ഗഫൂർ, മണ്ഡലം കമ്മിറ്റി അംഗം എ.ആർ.പ്രസാദ്, കൗൺസിലർ ദിഷ പ്രതാപൻ എന്നിവർ പ്രസംഗിച്ചു. എ.കെ.കാർത്തികേയൻ, എ.എസ്.വിനീഷ്, സംഗീത അജിത്ത്, കെ.വി.ലാലൻ, പി.കെ.ഷാജി, എ.എം.മുഹമ്മദ്, കെ.കെ.ജയേഷ്, കെ.പി.യേശുദാസ് എന്നിവർ മാർച്ചിന് നേതൃത്വം നൽകി.