അങ്കമാലി: മൂക്കന്നൂർ വിജ്ഞാനമിത്ര സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ യുവജനങ്ങളുടെ നൈപുണ്യവത്കരണവും തൊഴിൽസാദ്ധ്യതകളും എന്ന വിഷയത്തിൽ 16ന് വൈകിട്ട് മൂക്കന്നൂർ മർച്ചന്റ്‌സ് അസോസിയേഷൻ ഹാളിൽ സെമിനാർ സംഘടിപ്പിക്കും. റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് പോൾ പി. ജോസഫ് അദ്ധ്യക്ഷത വഹിക്കും. ഗ്രാമവികസന വകുപ്പ് അസി. ഡവല്‌മെന്റ് കമ്മീഷണർ ഏണസ്റ്റ് സി. തോമസ് സെമിനാർ നയിക്കും.

ദേശീയ ഗ്രേഡിംഗിൽ മൂന്നാംവർഷവും ഒന്നാംസ്ഥാനം നേടിയ മൂക്കന്നൂർ ബാലനഗർ ഐ.ടി.ഐ പ്രിൻസിപ്പൽ ബ്രദർ സൈമൺ ചേരാമല്ലൂക്കാരനെയും അദ്ധ്യാപകരെയും ആദരിക്കും. ഫാ. ജോസ് പൊള്ളയിൽ, മർച്ചന്റ്‌സ് അസോ. പ്രസിഡന്റ് എം.കെ. തോമസ്, പോൾ പി. കുരിയൻ, ഹീമാൻ റോബോ പാർക്ക് എം. ഡി കെ.ടി. ജോസ്, വിജ്ഞാനമിത്ര പ്രസിഡന്റ് ടി.എം. വർഗീസ്, സെക്രട്ടറി പി.ഡി. ജോർജ് എന്നിവർ പങ്കെടുക്കും.