കോലഞ്ചേരി: മഴുവന്നൂർ പഞ്ചായത്തിലെ മോളേത്തുതാഴം കനാൽബണ്ട് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കടക്കനാട് റെസിഡന്റ്‌സ് അസോസിയേഷൻ ജില്ലാ പഞ്ചായത്തിന് നിവേദനം നൽകി. കഴിഞ്ഞ പദ്ധതിവർഷത്തിൽ ജില്ലാ പഞ്ചായത്തും ഗ്രാമപഞ്ചായത്തും ചേർന്ന് റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ തുടങ്ങിയെങ്കിലും പൂർത്തിയായില്ല. റോഡിലെ കുഴികളിൽ വെള്ളക്കെട്ടും അപകടങ്ങളും പതിവായിട്ടുണ്ട്. ഭാരവാഹികളായ അനിൽ കെ. ജോസ്, അനീഷ് മോഹൻ, പ്രസാദ് പി. വർഗീസ്, എൽദോ വർഗീസ്, രാജൻ മാത്യു തുടങ്ങിയവർ നേതൃത്വം നൽകി.