
വൈപ്പിൻ: കൊവിഡ് പ്രതിസന്ധി തരണം ചെയ്യാൻ സമയമെടുക്കുമെന്നതിനാൽ വ്യാപാരികളുടെ ബാങ്ക് വായ്പാ തിരിച്ചടവ് കാലാവധി നീട്ടിനൽകണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അയ്യമ്പിള്ളി യൂണിറ്റ് വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി അംഗം പോൾ ജെ. മാമ്പിള്ളി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എ.എ. ദിവാകരൻ അധ്യക്ഷത വഹിച്ചു. മേഖലാ ജനറൽ സെക്രട്ടറി വി.കെ.ജോയി, കെ.ഡി.ഷാജഹാൻ, കെ.പി.രശ്മി, എ.വി.രാജീവ്, ശോഭന ശിവൻ, മുരുകാനന്ദൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി എ.എ. ദിവാകരൻ (പ്രസിഡന്റ്), കെ. ഡി. ഷാജഹാൻ (ജനറൽ സെക്രട്ടറി), ശോഭന ശിവൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.