കൊച്ചി: സപ്ലൈകോയിൽ സബ്‌സിഡി സാധനങ്ങൾ എത്തിക്കുന്നതിൽ സർക്കാർ അലംഭാവം കാട്ടുന്നതായി കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ഒഫ് കേരള സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് ആരോപിച്ചു. ഈമാസം ഒരു വില്പനശാലയിലും സമ്പ്‌സിഡി വെളിച്ചെണ്ണ എത്തിയില്ല. ബെവ്‌കോ വില്പനശാലകളുടെ എണ്ണം വർദ്ധിപ്പിച്ച് മദ്യവില്പനയ്ക്ക് ആവേശം കാട്ടുന്ന സർക്കാർ നിത്യോപയോഗ സാധനങ്ങൾ എത്തിക്കുന്നതിൽ കാട്ടുന്ന അനാസ്ഥ ജനദ്രോഹമാണെന്ന് അദ്ദേഹം പറഞ്ഞു.