ആലുവാ: ആലുവയിൽ വിവിധ അപകടങ്ങളിൽ നാല് പേർക്ക് പരിക്കേറ്റു. മഹിളാലയം കവലയിൽ സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് തോട്ടുംമുഖം പാലക്കപ്പിള്ളിൽ അർച്ചന (35), ആലുവയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് മൂക്കന്നൂർ കാരമറ്റം പ്രണവത്തിൽ ആര്യലക്ഷ്മി (32), മലയാറ്റൂരിൽ ബൈക്കിൽ നിന്നുവീണ് മരട് പഴയിരക്കൽ അനുരാഗ് (19), പുളിഞ്ചോടിനുസമീപം ബൈക്കും കാറും കൂട്ടിയിടിച്ച് ശ്രീമൂലനഗരം മുല്ലപ്പിള്ളിൽ ഹനോഷ് (43) എന്നിവരെ പരിക്കുകളോടെ ആലുവ കാരോത്തുകുഴി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.