
കൊച്ചി: ഗാനരചയിതാവും തിരക്കഥാകൃത്തും സംവിധായകനും നിർമ്മാതാവുമായ യൂസഫലി കേച്ചേരി അനുസ്മരണ ചടങ്ങ് നാളെ വൈകിട്ട് 5.30ന് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ നടക്കും. തിരക്കഥാകൃത്ത് ആര്യാടൻ ഷൗക്കത്ത് അനുസ്മരണ പ്രഭാഷണം നടത്തും. ഫോട്ടോഗ്രഫർ യേശുദാസ് സി.വി., സംഗീതജ്ഞൻ പീറ്റർ ചേരാനല്ലൂർ, സാമൂഹ്യപ്രവർത്തകൻ എച്ച്.ഇ.മുഹമ്മദ് സേട്ട് എന്നിവരെ ചടങ്ങിൽ ആദരിക്കും.
പി.പ്രകാശ്, മുൻ ജില്ലാ ഇൻഫമേഷൻ ഓഫീസർ കെ.ശശികുമാർ, അഡ്വ.പി.കെ.അബ്ദുൾ റഹ്മാൻ, അഡ്വ.ബാബു കറുകപ്പാടത്ത്, അഡ്വ.പി.കെ.സജീവൻ എന്നിവർ സംസാരിക്കും. തുടർന്ന് യൂസഫലി കേച്ചേരിയുടെ ഗാനങ്ങൾ കോർത്തിണക്കി ആലുവ സ്വരസുധയുടെ ഗാനസന്ധ്യ.