നെടുമ്പാശേരി: കാംകോയ്ക്ക് സ്ഥിരം എം.ഡിയെ നിയമിക്കണമെന്ന് ഐ.എൻ.ടി.യു.സി നേതാവ് പി.ജെ. ജോയി ആവശ്യപ്പെട്ടു. ലാഭത്തിൽ പ്രവർത്തിക്കുന്ന കാംകോയുടെ കാര്യത്തിൽ സർക്കാർ അലംഭാവം തുടരുകയാണെന്ന് പി.ജെ. ജോയി ആരോപിച്ചു.
പുതിയ ഭാരവാഹികളായി പി.ജെ. ജോയി (പ്രസിഡന്റ്), എ.വി. ഗോപിനാഥ് (വർക്കിംഗ് പ്രസിഡന്റ്), കെ.കെ. ജിന്നാസ് (ജനറൽ സെക്രട്ടറി), മോൻസി ജോർജ്, സന്തോഷ് കുമാർ (വൈസ് പ്രസിഡന്റുമാർ), ജിനോ വർഗീസ് (സെക്രട്ടറി), ടി.വി. ഷാജി, എ. അനീഷ് (ജോയിന്റ് സെക്രട്ടറിമാർ), ജെസ് ആന്റണി അരൂജ (ട്രഷറർ), സി.എ. ഷിജു (ജനറൽ കൺവീനർ) എന്നിവരെ കാംകോ എംപ്ലോയീസ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി) വാർഷിക പൊതുയോഗം തെരഞ്ഞെടുത്തു.