നെടുമ്പാശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് തീർത്ഥാടനത്തിന് നെടുമ്പാശേരി വിമാനത്താവളത്തിൽനിന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അധികവിമാനം അനുവദിച്ചു. നേരത്തെ ഷെഡ്യൂൾ ചെയ്ത 20 വിമാന സർവ്വീസുകൾക്കു പുറമെയാണിത്. വെയിറ്റിംഗ് ലിസ്റ്റിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടവർക്കുവേണ്ടി 16നകം അധികവിമാനം അനുവദിക്കണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി കേന്ദ്ര ഹജ്ജ് കമ്മിറ്റിയോട് ആവശ്യപ്പെട്ടിരുന്നു.
ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവരിൽനിന്ന് മുഴുവൻ പണമടച്ച്, പാസ്‌പോർട്ട് അനുബന്ധ രേഖകൾ സമർപ്പിച്ച് യാത്ര ഉറപ്പായവർ സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസിൽനിന്ന് വിളിച്ചറിയിക്കുന്ന മുറക്ക് യാത്ര പുറപ്പെടുന്നതിനായി ഇന്ന് വൈകിട്ട് അഞ്ചിന് നെടുമ്പാശേരി ഹജ്ജ് ക്യാമ്പിൽ ഹാജരാകണം. കേന്ദ്ര ഹജ്ജ് കമ്മിറ്റി വെബ്‌സൈറ്റിൽ കവർ നമ്പർ രേഖപ്പെടുത്തി ബന്ധപ്പെട്ടവർ യാത്ര

ഉറപ്പാക്കണം.