പെരുമ്പാവൂർ: മണ്ണൂർ- പോഞ്ഞാശേരി റോഡിൽ മണ്ണൂർഭാഗത്ത് പാച്ച്‌വർക്ക് നടക്കുന്നതിനാൽ ഇന്നുമുതൽ ഒരുമാസത്തേക്ക് ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. പോഞ്ഞാശേരി ഭാഗത്തുനിന്നുവരുന്ന വാഹനങ്ങൾ കുറുപ്പംപടിയിൽനിന്ന് ഇടത്തേക്ക് തിരിഞ്ഞ് എം.സി റോഡിലേക്കും മണ്ണൂർ ഭാഗത്തുനിന്നുവരുന്ന വാഹനങ്ങൾ എം.സി റോഡിൽ പുല്ലുവഴി ഭാഗത്തുനിന്ന് ഇടത്തേക്ക് തിരിഞ്ഞ് കുറുപ്പംപടി ഭാഗത്തേക്കും പോകണമെന്ന് എക്സി. എൻജിനിയർ അറിയിച്ചു.