പെരുമ്പാവൂർ: മാറംപള്ളി ജംഗ്ഷനിൽ മാസങ്ങളായി ചെളിയടിഞ്ഞ് നീരൊഴുക്കില്ലാതെ കിടന്ന പി.ഡബ്ല്യു.ഡി കാന പഞ്ചായത്ത് പ്രസിഡന്റ് ഗോപാൽ ഡിയോ, മെമ്പർമാരായ അൻസാർ അലി, ഹമീദ് കോട്ടപ്പുറം എന്നിവരുടെ നേതൃത്വത്തിൽ ശുചീകരിച്ചു. നാട്ടുകാരുടെ നിരന്തര ആവശ്യപ്രകാരം മാറംപള്ളിയിലെ റോയൽ ബേക്കറി ഉടമയുടെ സഹകരണത്തോടെയാണ് ശുചീകരണം.