പെരുമ്പാവൂർ: കാലടിയിൽ പുതിയ പാലം നിർമിക്കുന്നതുമായി ബന്ധപ്പെട്ട് പബ്ലിക് ഹിയറിംഗ് നടത്തി. ടെൻഡർ നടപടികൾ പൂർത്തിയായാൽ ഒരു വർഷം കൊണ്ട് പാലം നിർമാണം പൂർണ്ണമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എൻദോസ് കുന്നപ്പിളളി എം.എൽ.എ പറഞ്ഞു. ജൂൺ 27 ന് ടെൻഡർ ഓപ്പൺ ചെയ്യും.
അ
കാലടി പാലത്തിലൂടെയുളള യാത്ര ഏതാനും വർഷങ്ങളായി ദുരിത പൂർണ്ണമാണ്. ഈ സാഹചര്യത്തിലാണ് സമാന്തര പാലം നിർമ്മിക്കുന്നതിന് ചേലാമറ്റം, കാലടി എന്നീ വില്ലേജുകളിൽ നിന്ന് സ്ഥലം ഏറ്റെടുക്കാൻ പൊതുമരാമത്ത് വകുപ്പ് നടപടികൾ സ്വീകരിച്ചത്.
സർവെയിൽ പങ്കെടുത്ത ഏറെകുറെ എല്ലാ ഭൂ ഉടമകളും പദ്ധതിയോട് അനുകൂലമനോഭാവമാണ് സ്വീകരിക്കുന്നത്.
സാമൂഹ്യ പ്രത്യാഘാത വിലയിരുത്തൽ പഠന യൂണിറ്റിന്റെ അധ്യക്ഷയായ രാജഗിരി ഔട്ട് റീച്ചിന്റെ ഡയറക്ടറുടെ നേതൃത്വത്തിലെ 11 അംഗ ടീമാണ് പബ്ലിക് ഹിയറിംഗ് സംഘടിപ്പിച്ചത്. ഒക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജ് തോട്ടപ്പള്ളി അധ്യക്ഷത വഹിച്ചു. യോഗം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. കാലടി പഞ്ചായത്ത് പ്രസിഡന്റ് എം.പി.ആന്റണി, പഞ്ചായത്ത് അംഗങ്ങളായ പി.കെ. സിന്ധു ടീച്ചർ, ടി.എൻ.മിഥുൻ, സോളി ബെന്നി, അമൃത സജിൻ, മുഹമ്മദ് ഷിയാസ്, രാജേഷ് മാധവൻ, എൻ.ഒ.ഷൈജൻ, ലിസി ജോണി, സനൽ ഈട്ടുങ്ങപ്പടി കാലടി പഞ്ചായത്ത് അംഗം സജീവ്, തഹസീൽദാർ മുസ്തഫ കമാൽ, പി.ഡബ്‌ളിയു.ഡി പാലം വിഭാഗം എ.ഇ കെ.സി. ഷൈനി, ചേലാമറ്റം, കാലടി വില്ലേജ് ഓഫീസർമാർ, രാജഗിരി ഔട്ട്‌റീച്ച് പ്രതിനിധികളായ മീന കുരുവിള, സി.പി.ബിജു, വി.എസ്.വിനയൻ, കെ.ഒ. വർഗീസ് എന്നിവർ പങ്കെടുത്തു.