കോലഞ്ചേരി: കോലഞ്ചേരി ഉപജില്ലാ സ്‌കൂൾ പാചകത്തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) സമ്മേളനം കർഷക തൊഴിലാളി യൂണിയൻ സംസ്ഥാനകമ്മിറ്റി അംഗം സി.കെ. വർഗീസ് ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി എം.പി. തമ്പി (പ്രസിഡന്റ്), സുമ രവിചന്ദ്രൻ (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.