
മട്ടാഞ്ചേരി: രാഹുൽ ഗാന്ധിക്കെതിരെ കള്ളക്കേസ് എടുത്തെന്ന് ആരോപിച്ച് പ്രകടനം നടത്തിയ നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ സമരം നടത്തി. ബ്ളോക്ക് പ്രസിഡന്റ് പി.എച്ച്. നാസർ ഉദ്ഘാടനം ചെയ്തു. കെ.എം. റഹിം, അജിത്ത് അമീർ ബാവ, എം.എ. മുഹമ്മദാലി, എ. എം. അയുബ്, എം.ജി. ആന്റണി, പി.ഡി. വിൻസന്റ്, പി.എം. അസ്ലം, കെ.എ. മനാഫ്, സി.എ. ഷമീർ, ആർ.രാധാകൃഷ്ണൻ, പി.ബി. ഷംസു എന്നിവർ സംസാരിച്ചു.