കോലഞ്ചേരി: ഐരാപുരം റബർ പാർക്ക് ജംഗ്ഷൻ കേന്ദ്രമായി മദ്യം, മയക്കുമരുന്ന് ഉപയോഗവും വില്പനയും വ്യാപകമായതായി പരാതി. റബർപാർക്ക് വ്യവസായ മേഖലയിൽ പണിയെടുക്കുന്ന അന്യസംസ്ഥാന തൊഴിലാളികളെ ലക്ഷ്യമാക്കി നാട്ടുകാരിൽ ചിലരാണ് ഇതിനു പിന്നിലെന്നാണ് പരാതി.

വൈകിട്ട് താമസ സ്ഥലങ്ങളിൽ നിന്ന് ജംഗ്ഷനിലേയ്ക്ക് കൂട്ടത്തോടെയെത്തുന്ന തൊഴിലാളികളെ ആകർഷിച്ചാണ് വില്പന. രാത്രിയും പകലും ഇരുചക്ര വാഹനങ്ങളിൽ കനാൽബണ്ട് റോഡുകളിൽ ഇടപാടുകാരെ കാത്തുനിൽക്കുന്ന വില്പനക്കാരുണ്ടെന്നും നാട്ടുകാർ പറയുന്നു.

കഴിഞ്ഞ ദിവസം റബർപാർക്കിന് സമീപത്ത് നിന്ന് എക്‌സൈസ് സംഘം കഞ്ചാവ് ചെടി കണ്ടെത്തിയിരുന്നു. എന്നാൽ പ്രതിയെ പിടികൂടാൻ കഴിഞ്ഞില്ല. പൊലീസ്, എക്‌സൈസ് അധികൃതർ പട്രോളിംഗ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.