പെരുമ്പാവൂർ: പെരുമ്പാവൂർ റേഞ്ച് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 2കിലോ 100ഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശി രഞ്ജൻ സമലിനെ (39) അറസ്റ്റുചെയ്തു. നാട്ടിൽനിന്ന് കുറഞ്ഞ വിലയ്ക്കുവാങ്ങി ട്രെയിനിൽ കൊണ്ടുവരുന്ന കഞ്ചാവ് ഓടക്കാലി, മേതല പ്രദേശങ്ങളിൽ അന്യസംസ്ഥാന തൊഴിലാളികൾക്ക് വില്പന നടത്തുകയായിരുന്നു. മേതലഭാഗത്ത് നിൽക്കുമ്പോഴാണ് കഞ്ചാവുമായി ഇയാൾ എക്‌സൈസിന്റെ പിടിയിലായത്. നേരത്തെ പിടിയിലായ അസാം സ്വദേശി സദ്ദാം ഹുസൈനിൽ നിന്ന് ലഭിച്ച വിവരത്തെത്തുടർന്നാണ് രഞ്ജനെ പിടികൂടിയത്.
പെരുമ്പാവൂർ റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ മഹേഷ്‌കുമാറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ അസി. എക്‌സൈസ് ഇൻസ്‌പെക്ടർ ജെ. റെജി, പ്രിവന്റീവ് ഓഫീസർ പി.ജെ. പത്മ ഗിരീശൻ, വനിതാ എക്‌സൈസ് ഓഫീസർ എ.എസ് .രേഷ്മ എന്നിവർ പങ്കെടുത്തു.