 
പറവൂർ: ചാത്തനാട് പാലം നിർമ്മാണത്തിന്റെ ഭാഗമായി ചാത്തനാട് ഭാഗത്തെ അപ്രോച്ച് റോഡിന്റെ ടെൻഡർ നടപടികൾ പൂർത്തിയായതായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അറിയിച്ചു. ചാത്തനാടിനെയും വലിയകടമക്കുടിയേയും ബന്ധിപ്പിക്കുന്ന ചാത്തനാട് പാലം ജിഡയുടെ ഫണ്ട് ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. 4.85 കോടിരൂപയാണ് എസ്റ്റിമേറ്റ്. നിർമ്മാണത്തിലെ ബാക്കിയുള്ള 33 മീറ്റർ നീളമുള്ള ഒരുസ്പാനും 150 മീറ്ററുള്ള അപ്രോച്ച് റോഡിനുമാണ് പുതിയ ടെൻഡർ. ആറുമാസമാണ് കാലാവധി. നിർമ്മാണച്ചുമതല കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷനാണ്. പാലത്തിന്റെ മറ്റൊരുഭാഗമായ കടമക്കുടി ഭാഗത്തെ അപ്രോച്ച് റോഡിന്റെ ബാക്കി പ്രവൃത്തികളുടെ നിർമ്മാണത്തിനുള്ള നടപടി ആരംഭിച്ചതായും പ്രതിപക്ഷനേതാവ് അറിയിച്ചു.