പെരുമ്പാവൂർ: പെരുമ്പാവൂർ നഗരസഭയുടെ നവീകരിച്ച കൗൺസിൽ ഹാളിന്റെ ഉദ്ഘാടനം ബെന്നി ബെഹനാൻ എം.പി.നിർവഹിച്ചു. മുനിസിപ്പൽ ചെയർമാൻ ടി.എം. സക്കീർ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്‌സൺ ഷീബാ ബേബി, കൗൺസിലർമാരായ മിനി ജോഷി, അനിതാ പ്രകാശ്, ആനി മാർട്ടിൻ, സിന്ധു പി.എസ്, ഷെമീന ഷാനവാസ്, സെക്രട്ടറി ഷിബു പി.എസ്. എന്നിവർ സംസാരിച്ചു. 20 ലക്ഷം രൂപ ഉപയോഗിച്ചാണ് നവീകരണം നടത്തിയത്.