morcha

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ പരിപാടികളുടെ പേരിൽ ജനങ്ങൾക്ക് യാത്രാവിലക്കും കറുത്ത മാസ്കിനും വസ്ത്രങ്ങൾക്കും നിരോധനവും ഏർപ്പെടുത്തിയതിൽ പ്രതിഷേധിച്ച് യുവമോർച്ച എറണാകുളം ജില്ലാ കമ്മിറ്റി ഹൈക്കോടതി ജംഗ്ഷനിൽ 'കറുപ്പാട്ടം" സംഗമം നടത്തി.

യുവമോർച്ച ജില്ലാ പ്രസിഡന്റ് വിഷ്ണു സുരേഷ്, ജില്ലാ ജനറൽ സെക്രട്ടറി ഹരികൃഷ്ണ തൃദീപ്, വൈസ് പ്രസിഡന്റ് കൃഷ്ണകുമാർ, ഐ.ടി സെൽ കൺവീനർ പ്രശാന്ത് ഷേണായി, അമൽ മുകുന്ദ്, സരുൺ, രാജേഷ്, അവന്തിക, സിയോൺ, അഭിജിത്ത്, അനുരൂപ് തുടങ്ങിയവർ പങ്കെടുത്തു.