മരട്: തിരക്കേറെയുള്ള കുണ്ടന്നൂർ ജംഗ്ഷനിൽ ബസ് സ്റ്റോപ്പിൽ ബസ് നിറുത്താത്തത് യാത്രക്കാർക്ക് ദുരിതമാകുന്നു. വൈറ്റിലയ്ക്ക് പോകുന്ന ഭാഗത്താണ് ബസുകൾ സ്റ്റോപ്പിൽ നിറുത്താത്തത്.
ഇതുസംബന്ധിച്ച് എൽ.ഡി.എഫ് മരട് നഗരസഭാ പാർലമെന്ററി പാർട്ടി ലീഡർ സി.ആർ.ഷാനവാസ് തൃപ്പൂണിത്തുറ ട്രാഫിക്ക് സി.ഐയ്ക്ക് പരാതി നൽകി. ജംഗ്ഷനിൽ ട്രാഫിക്ക് നിയന്ത്രിക്കാൻ പൊലീസ് ഉണ്ടെങ്കിലും ബസ് സ്റ്റോപ്പിൽ ബസ് നിറുത്തുന്നത് ഉറപ്പാക്കാൻ നടപടിയെടുക്കാത്തതിൽ നാട്ടുകാർക്ക് പ്രതിഷേധമുണ്ട്.