തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ മാർക്കറ്റിലെ കോൾഡ് സ്റ്റോറേജും ചിക്കൻ വ്യാപാരവും നടത്തുന്ന ടൗൺ ചിക്കൻ സെന്ററിൽ നിന്ന് നാലുലക്ഷത്തിലധികം രൂപ മോഷ്‌ടിച്ച് തൊഴിലാളികൾ മുങ്ങി. കടഉടമ തൊഴിലാളികൾക്കെതിരെ ഹിൽപാലസ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. അസാം സ്വദേശികളായ മൂന്ന് തൊഴിലാളികളാണ് മുങ്ങിയത്. ഞായറാഴ്ച ഉച്ചയ്ക്ക് പുറത്തുപോയ ഉടമ വൈകിട്ട് 4ഓടെ തിരിച്ചെത്തിയപ്പോൾ കട അടച്ചിട്ടിരിക്കുന്നതാണ് കണ്ടത്. തൊഴിലാളികളെ മുറിയിലും കണ്ടില്ല; അവരുടെ ഫോണുകളും സ്വിച്ച് ഓഫ് ആണ്.

തുടർന്ന് പരിശോധിച്ചപ്പോഴാണ് കാഷ് കൗണ്ടറിൽ നിന്ന് പണം നഷ്‌ടപ്പെട്ടെന്ന് മനസിലായത്. കടയുടെ ഷട്ടർ താഴ്ത്തി തൊഴിലാളികൾ പുറത്തിറങ്ങുന്ന സി.സി.ടിവി ദൃശ്യം പൊലീസിന് ലഭിച്ചു.