കൊച്ചി : ട്രാൻസ്‌ജെൻഡർ കോൺഗ്രസിന്റെ നേതൃത്വത്തിൽ പാലാരിവട്ടം പൊലീസ് സ്‌റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. പാലാരിവട്ടത്ത് ശ്രീനാരായണഗുരു പ്രതിമയുടെ സമീപത്ത് നിന്ന് തുടങ്ങിയ മാർച്ച് പൊലീസ് തടഞ്ഞത് സംഘർഷത്തിനിടയാക്കി.

വനിതാ പൊലീസ് എത്താത്തതിനെത്തുടർന്ന് ട്രാൻസ്‌ജെൻഡർമാരുടെ പ്രതിഷേധം കനത്തു. ട്രാൻസ്‌ജെൻഡർമാരെ തടഞ്ഞ സംഭവത്തിലെ പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്യുക, ട്രാൻസ്‌ജെൻഡർമാരോടുള്ള പൊലീസിന്റെ ധാർഷ്ട്യം അവസാനിപ്പിക്കുക, കേരളം ട്രാൻസ്‌ജെൻഡർ സൗഹൃദമാക്കുക തുടങ്ങിയ ആവശ്യമുന്നയിച്ചായിരുന്നു പ്രതിഷേധം. ബഹളത്തിനിടെ സംസ്ഥാനപ്രസിഡന്റ് അരുണിമയ്ക്ക് പരിക്കേറ്റു. അന്ന, അർപ്പിത ആർ.നായർ, അദ്വിത, രഹ്ന എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി